{"vars":{"id": "89527:4990"}}

സത്യപ്രതിജ്ഞയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ; ഇടപെട്ട് ഗവര്‍ണര്‍

 

സത്യപ്രതിജ്ഞയ്ക്കിടെ രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ എസ്. രാജേഷ് കുമാര്‍. മന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്കിടെയായിരുന്നു സംഭവം. കിള്ളിയൂര്‍ എംഎല്‍എ എസ്. രാജേഷ് കുമാറും മേലൂര്‍ എംഎല്‍എ പി.വിശ്വനാഥനുമാണ് കോണ്‍ഗ്രസില്‍ നിന്നും മന്ത്രിമാരായത്. 

സത്യപ്രതിജ്ഞ നോക്കി വായിച്ച ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളായ കാമരാജ്, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത്. രാജേഷ് കുമാറിന്‍റെ നടപടിയില്‍ ഗവര്‍ണര്‍ ഇടപെട്ടു. ഇത് നിങ്ങളുടെ സത്യപ്രതിജ്ഞയില്‍ ഉള്ളതല്ലല്ലോ എന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. ചിരിയോടെയായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍. രാജേഷ്കുമാര്‍ മറുചിരിയും നല്‍കി സത്യപ്രതിജ്ഞ രേഖയില്‍ ഒപ്പിട്ടു. കാമരാജ് വാഴ്കെ, ഭാരതരത്ന രാജീവ് ഗാന്ധി വാഴ്കെ, ജനനായകൻ രാഹുൽ ഗാന്ധി വാഴ്കെ എന്നായിരുന്നു രാജേഷ് കുമാറിന്‍റെ മുദ്രാവാക്യം.