തൊഴിലുറപ്പ് പദ്ധതി മാറ്റങ്ങൾക്കെതിരെ കോൺഗ്രസ്; ജനുവരി 5 മുതൽ രാജ്യവ്യാപക പ്രക്ഷോഭം
തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ജനുവരി 5 മുതൽ തൊഴിലുറപ്പ് രക്ഷാ പ്രചാരണം നടത്തുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ അറിയിച്ചു. മഹാത്മാ ഗാന്ധിയുടെ പേരും പഴയ നിയമവും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം
സ്ത്രീ ശാക്തീകരണവും നൂറ് തൊഴിൽ ദിനങ്ങളും നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉറപ്പ് വരുത്തിയിരുന്നു. പുതിയ നിയമം ഇതിനെയെല്ലാം അട്ടിമറിക്കുകയാണ്. കാർഷിക നിയമങ്ങൾക്കെതിരെ നടന്ന പോരാട്ടം ആവർത്തിക്കും. പാർലമെന്റിന് പുറത്തും പ്രതിഷേധം ശക്തമാക്കും
ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ഗാന്ധി കുടുംബത്തെ അവർ വെറുക്കുന്നു. അതുപോലെ ഗാന്ധിജിയെയും എന്ന് ഖാർഗെ പറഞ്ഞു. ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ആക്രമണം ഭരണഘടന തത്വങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിമർശിച്ചു.