ഹോം › ദേശീയം

നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ്; രാഹുലും ഖാർഗെയും ജമ്മു കാശ്മീരിൽ

By MJ Desk · 21 Aug 2024, 10:33 AM

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധിയും മല്ലികാർജുന ഖാർഗെയും ദ്വിദിന സന്ദർശനത്തിനായി ഇന്ന് ജമ്മു കാശ്മീരിലെത്തും. ഇന്നും നാളെയുമായി ഇരുവരും സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ചർച്ചകൾ നടത്തും തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സർവ സജ്ജമാക്കാനാണ് ഇരുവരെയും സന്ദർശനം. ഇന്ന് ജമ്മുവിലെത്തി പ്രധാന നേതാക്കളെ കാണുന്ന രാഹുലും ഖാർഗെയും നാളെ ശ്രീനഗറിലേക്ക് തിരിക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ട ശേഷം തെരഞ്ഞെടുപ്പ് പദ്ധതികളിലേക്ക് പാർട്ടി കടക്കും അതേസമയം ഇന്ത്യ സഖ്യകക്ഷികളായ നാഷണൽ കോൺഫറൻസ്, പിഡിപി നേതാക്കളുമായി രാഹുലും ഖാർഗെയും ചർച്ച നടത്തുമോയെന്ന് വ്യക്തതയില്ല. സെപ്റ്റംബർ 18, 25 ഒക്ടോബർ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഒക്ടോബർ 4ന് നടക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#election#kammu kashmir#kharge#rahul gandhi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›