{"vars":{"id": "89527:4990"}}

മുൻകൂർ ജാമ്യാപേക്ഷകൾ നേരിട്ട് പരിഗണിക്കുന്നു: കേരളാ ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി
 

 

മുൻകൂർ ജാമ്യാപേക്ഷകൾ നേരിട്ട് പരിഗണിക്കുന്നതിൽ കേരളാ ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. സെഷൻസ് കോടതിയെ സമീപിക്കാതെ എത്തുന്ന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്തിനാണെന്ന് സുപ്രീം കോടതി ചോദിച്ചു

ക്രിമിനൽ നടപടിക്രമം അനുസരിച്ച് അധികാരക്രമമുണ്ടെന്നും കേരളാ ഹൈക്കോടതിയെ സുപ്രീം കോടതി ഓർമിപ്പിച്ചു. പോക്‌സോ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമർശനം

ഇത്തരം പ്രവണത ഒരു ഹൈക്കോടതിയിലും സംഭവിക്കരുത്. കേരളാ ഹൈക്കോടതി രജിസ്ട്രാറോട് സുപ്രീം കോടതി വിശദീകരണം തേടി. വിഷയം പരിശോധിക്കാനായി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്രയെ അമികസ്‌ക്യൂറിയായി നിയമിച്ചു.