ഇ20 ഇന്ധനത്തിൽ വ്യക്തത തേടി ഉപയോക്താക്കൾ; ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്തുവിടാൻ കേന്ദ്ര സർക്കാർ നീക്കം
ഇന്ത്യയിൽ E20 ഇന്ധനങ്ങളുടെ (20% എഥനോൾ ചേർത്ത പെട്രോൾ) ഉപയോഗം സംബന്ധിച്ച് വാഹന ഉടമകളിൽ നിന്നുണ്ടാകുന്ന സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിന്റെ ഭാഗമായി, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) പഠന റിപ്പോർട്ട് സർക്കാർ പരസ്യപ്പെടുത്തിയേക്കുമെന്ന് സൂചന.
രാജ്യത്ത് എഥനോൾ ബ്ലെൻഡിങ് നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ എഞ്ചിൻ കാര്യക്ഷമത, മലിനീകരണം, ദീർഘകാല ഉപയോഗം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഈ റിപ്പോർട്ടിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വാഹന നിർമ്മാതാക്കളും ഉപഭോക്താക്കളും ഒരുപോലെ E20 ഇന്ധനത്തിന്റെ ഫലങ്ങളെക്കുറിച്ച് വ്യക്തത ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം. റിപ്പോർട്ട് പുറത്തുവരുന്നതോടെ ഇന്ധന മാറ്റം വാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പൊതുജനങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.