ഹോം › ദേശീയം

മുടങ്ങി കിടന്ന സിനിമയെ ചൊല്ലി തർക്കം; സംവിധായകനെതിരെ വെടിയുതിർത്ത കന്നഡ നടൻ താണ്ഡവ് റാം അറസ്റ്റിൽ

By News Desk · 19 Nov 2024, 06:53 PM

ബംഗളൂരു: മുടങ്ങി കിടന്ന സിനിമയെ ചൊല്ലിയുള്ള തർക്കത്തിൽ സംവിധായകനെതിരെ വെടിയുതിർത്ത കന്നഡ നടൻ താണ്ഡവ് റാം അറസ്റ്റിലായി. സംവിധായകൻ ഭരത് നവുന്ദയ്ക്ക് എതിരെയാണ് താണ്ഡവ് റാം വെടിയുതിർത്തത്. ബംഗളൂരുവിലെ ഒരു നിർമ്മാതാവിന്‍റെ ഓഫീസിൽ വച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ജോഡി ഹക്കി, ഭൂമിഗേ ബന്ധ ഭഗവന്ത തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുള്ള താണ്ഡവ് റാം, ദേവനാംപ്രിയ എന്ന കന്നഡ-തെലുങ്ക് നാടകത്തിനുവേണ്ടി 6 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ചിത്രത്തിൽ താണ്ഡവിന് പ്രധാനവേഷമാണ് സംവിധായകൻ വാഗ്ദാനം ചെയ്തിരുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് രണ്ട് വർഷമായി നടന്നിരുന്നുവെങ്കിലും അടുത്തിടെ നിർത്തിവച്ചതിനാൽ താണ്ഡവ് റാം ഭരത്തിനോട് പണം തിരികെ ചോദിച്ചു. എന്നാൽ തിങ്കളാഴ്ച ഈ വിഷയത്തെക്കുറിച്ച് ഇരുവരും നടത്തിയ ചർച്ച ഒടുവിൽ തർക്കത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് താണ്ഡവ് റാം തന്‍റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ഭരതിന് നേരെ വെടിയുതിർത്തു. ഉന്നം തെറ്റിയതിനാൽ ഭരത് തലനാഴികയ്ക്ക് രക്ഷപെടുകയായിരുന്നു. ഇയാൾക്കെതിരെ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെഷൻ 109 പ്രകാരം കൊലപാതകശ്രമം ചുമത്തി കേസെടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrested#director#Kannada actor#Thandav Ram

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›