ഹോം › ദേശീയം

കൺവീനർ സ്ഥാനവും മകന് ഉപമുഖ്യമന്ത്രി പദവും; ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാൻ ഉപാധി വെച്ച് ഷിൻഡെ

By MJ Desk · 27 Nov 2024, 10:12 AM

മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകാൻ സാധ്യത. മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി മഹായുതി കൺവീനർ സ്ഥാനം ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടൊപ്പം കല്യാണിൽ നിന്നുള്ള എംപിയായ മകൻ ശ്രീകാന്ത് ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഷിൻഡെ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതൃത്വവും അജിത് പവാർ എൻസിപി പക്ഷവും ആർഎസ്എസും ഈ ഫോർമുല അംഗീകരിക്കാൻ സാധ്യതയുണ്ട്. നേരത്തെ ഷിൻഡെയ്ക്ക് കേന്ദ്രമന്ത്രി പദം അല്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം എന്നിവയാണ് ബിജെപി വാഗ്ദാനം ചെയ്തത്. ഇതിൽ രണ്ടിലും ഷിൻഡെ തൃപ്തനായിരുന്നില്ല മഹാരാഷ്ട്രയിൽ മഹായുതി സഖ്യം വൻ വിജയം നേടിയതിന് പിന്നിൽ താൻ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളാണെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. സത്യപ്രതിജ്ഞ രണ്ട് ദിവസത്തിനുള്ളിൽ നടക്കുമെന്നാണ് റിപ്പോർട്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#eknath shinde#maharasthra

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›