ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 400 കടന്നു; മഹാരാഷ്ട്രയിൽ 89 രോഗികൾ

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 15 പുതിയ രോഗികളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. ഇതോടെ
 

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 15 പുതിയ രോഗികളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 89 ആയി

കേരളമാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. കേരളത്തിൽ 67 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഡൽഹിയിൽ 26 പേരും യുപിയിൽ 29 പേരും കൊറോണ ബാധിതരമാണ്

രാജ്യത്തെ 17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കേരളത്തിലെ 7 ജില്ലകളടക്കം രാജ്യത്തെ 80 ജില്ലകൾ ലോക്ക് ഡൗൺ ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. രാജ്യത്ത് ഇതുവരെ ഏഴ് പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്.