കർണാടകയിൽ ഒരാഴ്ചക്കിടെ 18,000 കൊവിഡ് രോഗികൾ; സംസ്ഥാനത്ത് സ്ഥിതി അതീവ രൂക്ഷം

കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സ്ഥിതിയിലേക്ക് കർണാടക. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധയുണ്ടാകുന്ന സംസ്ഥാനമായി കർണാടക മാറുകയാണ്. ഇന്നലെ മാത്രം 4169 പേർക്കാണ് കർണാടകയിൽ
 

കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സ്ഥിതിയിലേക്ക് കർണാടക. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധയുണ്ടാകുന്ന സംസ്ഥാനമായി കർണാടക മാറുകയാണ്. ഇന്നലെ മാത്രം 4169 പേർക്കാണ് കർണാടകയിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 18,004 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗികളിൽ ഭൂരിഭാഗവും ബംഗളൂരു നഗരത്തിലാണ്. ഇന്നലെ 2344 പേർക്കാണ് ബംഗളൂരുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന മരണനിരക്ക് ഇന്നലെ 104 ആകുകയും ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം 1032 ആയി.

സംസ്ഥാനത്ത് 51,422 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇരുപതിനായിരത്തോളം പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 40 ശതമാനാണ് രോഗമുക്തി നിരക്ക്.