കൊവിഡ് 19: രാജ്യത്ത് മരണസംഖ്യ 62 ആയി; 2547 പേർ രോഗബാധിതർ

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനകം 2547 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരായ 162 പേർ
 

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനകം 2547 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരായ 162 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു.

നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കൂടുതൽ പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരിച്ച 75 പേരും നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരാണ്. തമിഴ്‌നാട്ടിൽ ഇന്ന് മാത്രം 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 100 പേരും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്

മൂന്ന് ദിവസത്തിനിടെ തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 300ലധികം പേർക്കാണ്. ഇതിൽ 90 ശതമാനവും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. രാജ്യം കൊവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ തന്നെയാണ് വെല്ലുവിളി ഉയർത്തി തബ് ലീഗിന്റെ സമ്മേളനം മാറിയത്.