്കേരളത്തിൽ നിന്നും അസമിലേക്ക് പോയ യുവാവിന് കൊറോണ ലക്ഷണങ്ങൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കേരളത്തിൽ നിന്നും അസമിലേക്ക് തിരികെ പോയ യുവാവിന് കൊറോണ വൈറസ് ലക്ഷണങ്ങൾ. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇയാളെ അസമിലെ ബിശ്വനാഥ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ
Mar 15, 2020, 18:32 IST
കേരളത്തിൽ നിന്നും അസമിലേക്ക് തിരികെ പോയ യുവാവിന് കൊറോണ വൈറസ് ലക്ഷണങ്ങൾ. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇയാളെ അസമിലെ ബിശ്വനാഥ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തേസ്പൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
വടക്കൻ അസമിലെ സൂത്തിയ സ്വദേശിയാണ് ഇയാൾ. കേരളത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ശനിയാഴ്ചയാണ് യുവാവ് കേരളത്തിൽ നിന്നും നാട്ടിലേക്ക് തിരികെയെത്തിയത്.
വീട്ടിലെത്തിയതിന് പിന്നാലെ ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസമിൽ 800ഓളം പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതുവരെ ഒരു പോസിറ്റീവ് കേസു പോലും റിപ്പോർട്ട് ചെയ്തിട്ടില്ല