രാജ്യത്ത് 24 മണിക്കൂറിനിടെ 61,871 പേർക്ക് കൂടി കൊവിഡ്; 1033 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,871 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 74,95,552 ആയി ഉയർന്നു. 1033 പേർ ഒരു
 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,871 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 74,95,552 ആയി ഉയർന്നു.

1033 പേർ ഒരു ദിവസത്തിനിടെ മരിച്ചു. കുറേ ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന മരണനിരക്ക് വീണ്ടും ആയിരത്തിലേക്ക് എത്തിയത്. ആകെ കൊവിഡ് മരണം 1,14,031 ആയി ഉയർന്നു.

72,615 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 7,83,311 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 65,97,210 പേർ ഇതിനോടകം രോഗമുക്തി നേടി.