രാജ്യത്ത് 24 മണിക്കൂറിനിടെ 13,052 പേർക്ക് കൂടി കൊവിഡ്; 127 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,052 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,07,46,183 ആയി ഉയർന്നു. 127 പേർ ഇന്നലെ കൊവിഡ്
 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,052 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,07,46,183 ആയി ഉയർന്നു.

127 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,54,274 ആയി ഉയർന്നു. 13,965 പേർ ഇന്നലെ രോഗമുക്തി നേടി. 1,04,23,125 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്

നിലവിൽ 1,68,784 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 71,469 പേർ കേരളത്തിലാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ പകുതിയോളവും കേരളത്തിലാണ്. ശനിയാഴ്ച 6282 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.