രോഗവ്യാപനത്തിൽ വർധനവ്: 24 മണിക്കൂറിനിടെ രാജ്യത്ത് 14,264 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,264 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രതിദിന കണക്കുകളിൽ വീണ്ടും വർധനവുണ്ടാകുന്നത് കടുത്ത ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ പതിനായിരത്തിൽ
 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,264 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രതിദിന കണക്കുകളിൽ വീണ്ടും വർധനവുണ്ടാകുന്നത് കടുത്ത ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ പതിനായിരത്തിൽ താഴെയായിരുന്നു പ്രതിദിന വർധനവ്

ഇതിനോടകം 1,09,91,651 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11,667 പേർ ഇന്നലെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതിനോടകം 1,06,89,715 പേർ രോഗമുക്തി നേടിയിട്ടുണ്ട്

90 പേർ ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,56,302 ആയി. നിലവിൽ 1,45,634 പേരാണ് ചികിത്സയിൽ തുടരുന്നത്. അതേസമയം ഇതിനോടകം 1,10,85,173 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു