24 മണിക്കൂറിനിടെ 94,052 പേർക്ക് കൂടി കൊവിഡ്; മരണം 6148

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,51,367 പേർ രോഗമുക്തി
 

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,51,367 പേർ രോഗമുക്തി നേടുകയും ചെയ്തു

24 മണിക്കൂറിനിടെ 6148 മരണം റിപ്പോർട്ട് ചെയ്തു. ബീഹാറിലെ മരണനിരക്കിൽ മാറ്റം വന്നതാണ് കാരണം. ബീഹാറിൽ നേരത്തെ കണക്കിൽപ്പെടാത്ത 3971 മരണങ്ങൾ ഇന്നലെ പുതുതായി രേഖപ്പെടുത്തിയതോടെയാണ് വർധനവ് വന്നത്.

രാജ്യത്ത് ഇതുവരെ 2,91,83,121 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,76,55,493 പേർ ഇതിനോടകം രോഗമുക്തി നേടി. 11,67,952 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

ബീഹാറിൽ യഥാർഥ കൊവിഡ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന് വ്യാപകമായ ആക്ഷേപമുയർന്നിരുന്നു. ഇതുസംബന്ധിച്ച് പരിശോധന നടത്താൻ പട്‌ന ഹൈക്കോടതി നിർദേശിച്ചു. തുടർന്നാണ് 9249 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് സർക്കാർ പുതിയ കണക്കിറക്കിയത്. കഴിഞ്ഞ ദിവസം വരെ 5500 മരണമെന്നായിരുന്നു ബീഹാർ സർക്കാർ പറഞ്ഞിരുന്നത്.