രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1147 ആയി; 24 മണിക്കൂറിനിടെ പുതുതായി 1993 രോഗികൾ

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1147 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേരാണ് രാജ്യത്ത് മരിച്ചത്. ഒരു ദിവസത്തിനിടെ 1993 പേർക്ക് പുതുതായി രോഗം
 

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1147 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേരാണ് രാജ്യത്ത് മരിച്ചത്. ഒരു ദിവസത്തിനിടെ 1993 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

35,043 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ പതിനായിരത്തിലധികം പേർക്ക് കൊവിഡ് സ്തിരീകരിച്ചു. ഗുജറാത്തിൽ 4395 പേർക്ക് രോഗം സ്തിരീകരിച്ചു

ഡൽഹി മയൂർവിഹാറിലെ സി ആർ പി എഫ് 12 ജവാൻമാർക്ക് കൂടി കൊവിഡ് ബാധിച്ചു. 64 സൈനികർക്കാണ് ഇതുവരെ ക്യാമ്പിൽ കൊവിഡ് സ്ഥീരീകരിച്ചത്.

അതേസമയം, രാജ്യത്ത് വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. തയ്യാറെടുപ്പുകൾ നടത്താൻ വിമാനത്താവളങ്ങൾക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി.

മേയ് പകുതിയോടെ സർവീസുകൾ തുടങ്ങാൻ തയ്യാറെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. ഒരു വിമാനത്തിൽ മുപ്പത് ശതമാനം ആളുകളെ ഉൾക്കൊള്ളിക്കണമെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്

മൂന്നിലൊന്ന് സീറ്റുകളിലാകും ആദ്യം യാത്രക്കാരെ അനുവദിക്കുക. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഇതിനുള്ള തയ്യാറെടുപ്പുകളും വിമാനത്താവളങ്ങൾ നടത്തണം.