ഉത്സവ സീസണുകളിൽ കൊവിഡ് വർധിക്കാൻ സാധ്യത; കൂട്ടം കൂടണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കൂട്ടം കൂടണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഉത്സവ സീസണുകളിൽ കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ട്. തണുപ്പ് കാലത്ത് കൊവിഡ് കേസുകൾ വർധിക്കാനുള്ള സാധ്യതയും
 

കൂട്ടം കൂടണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഉത്സവ സീസണുകളിൽ കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ട്. തണുപ്പ് കാലത്ത് കൊവിഡ് കേസുകൾ വർധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല

ഓണാഘോഷത്തിന് ശേഷം കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചത് കേന്ദ്ര ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 2 വരെ നടന്ന ഓണാഘോഷം കേരളത്തിലെ കൊവിഡ് വർധനവിന് ഇടയാക്കിയെന്ന് മന്ത്രി പറഞ്ഞു

ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും ഉത്സവാഘോഷങ്ങൾക്ക് ശേഷം 50 മുതൽ 60 ശതമാനം വരെ കേസുകൾ വർധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി