കൊറോണ: ഡൽഹിയിലെ പ്രാഥമിക വിദ്യാലയങ്ങൾ മാർച്ച് 31 വരെ അടച്ചിടും; രോഗബാധിതരുടെ എണ്ണം 30 ആയി

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാർച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. കുട്ടികൾക്കിടയിൽ കൊറോണ പടരാതിരിക്കാനുള്ള മുൻകരുതലെന്ന
 

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാർച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. കുട്ടികൾക്കിടയിൽ കൊറോണ പടരാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണ് മാർച്ച് 31 വരെ എല്ലാ സ്‌കൂളുകളും അടയ്ക്കാൻ നിർദേശിച്ചതെന്ന് മന്ത്രി അറിയിച്ചു

ഡൽഹിയിലെ സ്വയം ഭരണ സ്ഥാപനങ്ങൾ, മുൻസിപ്പൽ കോർപറേഷനുകൾ, വകുപ്പ് മേധാവികൾ എന്നിവരോട് ബയോ മെട്രിക് സംവിധാനം നിർത്തിവെക്കാൻ ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. സ്ഥാപനങ്ങൾക്കും കോർപറേഷനുകൾക്കും ഇതുസംബന്ധിച്ച് കത്ത് സർക്കാർ നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 30 ആയി. ബുധനാഴ്ച ഡൽഹിയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതർ 30 ആയത്.