24 മണിക്കൂറിനിടെ 32 മരണം; കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു

രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 5000 കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 5194 പേർക്കാണ് ഇതിനോടകം കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ്
 

രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 5000 കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 5194 പേർക്കാണ് ഇതിനോടകം കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. ചൊവ്വാഴ്ച മാത്രം 773 പേർക്ക് രോഗം സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ 32 പേർ രാജ്യത്ത് മരിച്ചു. 149 പേർ ഇതിനോടകം കൊവിഡ് ബാധിതരായി മരിച്ചു. 402 പേർ രോഗമുക്തി നേടിയതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു