24 മണിക്കൂറിനിടെ 601 രോഗികൾ; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3000 കടന്നു, മരണം 75

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ വിവരപ്രകാരം 3072 പേർക്കാണ് കൊറോണ ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 601
 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ വിവരപ്രകാരം 3072 പേർക്കാണ് കൊറോണ ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 601 രോഗികളാണ് ഇന്ത്യയിലുണ്ടായത്. മരിച്ചവരുടെ എണ്ണം 75 ആയി ഉയർന്നു

2784 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 213 പേർ രോഗം ഭേദമായി. 79.950 പേരുടെ സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. രോഗം ബാധിച്ചവരിൽ 41 ശതമാനം പേരും 21നും 40നും ഇടയിൽ പ്രായമുള്ളവരാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു

നാളെ മന്ത്രിതല ഉപസമിതി യോഗം ചേരുന്നുണ്ട്. ബുധനാഴ്ച പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ രാജ്യത്ത് റാപിഡ് ടെസ്റ്റ് നടത്താനുള്ള മാർഗനിർദേശങ്ങൾ ഐസിഎംആർ പുറത്തിറക്കി. റാപിഡ് ടെസ്റ്റിൽ ഫലം നെഗറ്റീവാണെങ്കിൽ സാമ്പിൾ പി സി ആർ ടെസ്റ്റിന് കൂടി വിധേയമാക്കണമെന്നാണ് നിർദേശം. രണ്ടാമത്തെ ടെസ്റ്റ് കൂടി പൂർത്തിയാക്കിയ ശേഷമേ കൊവിഡ് ഇല്ല എന്ന് സ്ഥിരീകരിക്കാനാകൂ എന്നാണ് നിർദേശം