അടുത്ത നാല് ആഴ്ച അതി നിർണായകമെന്ന് പ്രധാനമന്ത്രി; സാമൂഹിക അകലം പാലിക്കണം

കൊവിഡ് 19 ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ നിരീക്ഷണവും നിയന്ത്രണങ്ങളും ശക്തമാക്കി രാജ്യം. അടുത്ത മൂന്ന് മുതൽ നാല് ആഴ്ച വരെയുള്ള സമയം അതി നിർണായകമാണെന്ന്
 

കൊവിഡ് 19 ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ നിരീക്ഷണവും നിയന്ത്രണങ്ങളും ശക്തമാക്കി രാജ്യം. അടുത്ത മൂന്ന് മുതൽ നാല് ആഴ്ച വരെയുള്ള സമയം അതി നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി ആവശ്യപ്പെട്ടു

കേന്ദ്രവും സംസ്ഥാനങ്ങളും ഈ അവസരത്തിൽ ഒന്നിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണ്. ജനങ്ങളുടെ പരിഭ്രാന്തി അകറ്റുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 236 ആയി ഉയർന്നിരുന്നു.

ചണ്ഡിഗഢിൽ പുതുതായി നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച യുവതിയുടെ അമ്മയും സഹോദരനും പാചകക്കാരനുമാണ്.