മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1500 കടന്നു; മരണസംഖ്യ 110 ആയി

മഹാരാഷ്ട്രയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 1500 കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 1574 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതിനോടകം 110 പേർ രോഗബാധിതരായി മരിച്ചു. കൂടുതൽ
 

മഹാരാഷ്ട്രയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 1500 കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 1574 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതിനോടകം 110 പേർ രോഗബാധിതരായി മരിച്ചു. കൂടുതൽ രോഗികളും കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈ നഗരത്തിലാണ്

മുംബൈ, പൂനെ ജില്ലകളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം രോഗികൾ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതിലേറെയും മുംബൈയിലാണ്. 873 പേരാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചവർ. പൂനെയിൽ 206 പേർക്കും താനെയിൽ 114 പേർക്കും രോഗം സ്ഥിരീകരിച്ചു

രാജ്യത്തെ പ്രധാന കൊവിഡ് ഹോട്ട് സ്‌പോട്ടായി മുംബൈ മാറിയിരുന്നു. ധാരാവി ഉൾപ്പെടെയുള്ള ചേരികളിൽ രോഗം പടർന്നത് കനത്ത ആശങ്കക്കും വഴിവെച്ചിട്ടുണ്ട്. അതേസമയം 188 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.

36 ജില്ലകളിൽ ഒമ്പത് ജില്ലകളിൽ ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. ധൂൾ, നന്ദുർബർ, സോളാപൂർ, പ്രഭാനി, നന്ദേഡ്, വാർധ, ഭന്താര, ചന്ദ്രപൂർ, ഗാഡ്ചിറോലി എന്നീ ജില്ലകളിലാണ് ഇതുവരെ രോഗം സ്ഥിരീകരിക്കാത്തത്. കൂടാതെ ഒരു പോസിറ്റീവ് കേസുകൾ മാത്രമുള്ള എട്ട് ജില്ലകളും സംസ്ഥാനത്തുണ്ട്.

നാസിക്, ജാൽഗോൺ, സിന്ദു ദർഗ്, ജൽന, ഹിന്ദോ, ബീഡ്, വാഷിം, ഗോണ്ടിയ ജില്ലകളിൽ ഒരോ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.