കൊറോണ വൈറസ്: താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് മാവോയിസ്റ്റുകൾ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാവോയിസ്റ്റുകൾ സൈന്യത്തിന് എതിരെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. സിപിഐ മാവോയിസ്റ്റ്, മാൽക്കൻഗിരി-വിശാഖ ഡിവിഷണൽ കമ്മിറ്റി സെക്രട്ടറി കൈലാസത്തിന്റെ പേരിലുള്ള പ്രസ്താവനയിലാണ് ഇക്കാര്യം
 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാവോയിസ്റ്റുകൾ സൈന്യത്തിന് എതിരെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. സിപിഐ മാവോയിസ്റ്റ്, മാൽക്കൻഗിരി-വിശാഖ ഡിവിഷണൽ കമ്മിറ്റി സെക്രട്ടറി കൈലാസത്തിന്റെ പേരിലുള്ള പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

തെലുങ്ക് ഭാഷയിലുള്ള കുറിപ്പാണ് മാധ്യമങ്ങൾക്ക് എത്തിച്ചു നൽകിയിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ്, പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി, മറ്റ് വിഭാഗങ്ങൾ എന്നിവയിൽ നിന്നൊന്നും സുരക്ഷാ സേനക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് പ്രസ്താവനയിൽ പറയുന്നു

അതേസമയം സുരക്ഷാ സൈന്യം ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പുണ്ട്. വെടിനിർത്തലിന് സർക്കാരിന്റെ മറുപടിയും ഇവർ ചോദിച്ചിട്ടുണ്ട്.