വൈറസിനെ തുരത്താൻ അസമിൽ കൊറോണ ദേവി പൂജ നടത്തി നാട്ടുകാർ

ലോകമാകെ കൊവിഡ് പടരുന്നതിനിടെ വിചിത്രമായ ചില വാർത്തകളും വരുന്നുണ്ട്. ശാസ്ത്രലോകം കൊവിഡ് വാക്സിൻ കണ്ടുപിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. എന്നാൽ ഇതൊന്നും തെല്ലുമേശാതെ വിശ്വാസങ്ങളുടെ പുറകെ പോകുകയാണ് ഇന്ത്യയിലെ
 

ലോകമാകെ കൊവിഡ് പടരുന്നതിനിടെ വിചിത്രമായ ചില വാർത്തകളും വരുന്നുണ്ട്. ശാസ്ത്രലോകം കൊവിഡ് വാക്‌സിൻ കണ്ടുപിടിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. എന്നാൽ ഇതൊന്നും തെല്ലുമേശാതെ വിശ്വാസങ്ങളുടെ പുറകെ പോകുകയാണ് ഇന്ത്യയിലെ ചില നാടുകളും സംഘടനകളും. വന്നുവന്ന് കൊറോണയെ ദേവിയായി കണ്ട് ആചരിക്കാൻ വരെ തുടങ്ങിയിരിക്കുന്നു

അസമിലാണ് വിചിത്രമായ സംഭവം. വൈറസിനെ തുരത്താനായി കൊറോണ ദേവി പൂജ നടത്തിയിരിക്കുകയാണ് ഗുവാഹത്തിയിലെ സ്ത്രീകൾ. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരുന്ന് കൊണ്ടൊന്നുമല്ല കൊറോണ ദേവിയെ പ്രീതിപ്പെടുത്തിയാൽ മാത്രമേ ഈ ദുരിതത്തിൽ നിന്ന് കരകയറൂവെന്നാണ് ഇവർ പറയുന്നത്.

ബിശ്വനാഥ് ചരിയാലി മുതൽ ദാരംഗ് ജില്ലയിലും ഗുവാഹത്തിയിലും കൊറോണ ദേവി പൂജ നടന്നു. കൊറോണ മായയെ പൂജിക്കുകയാണ്. പൂജ കഴിയുമ്പോൾ കാറ്റ് വന്ന് വൈറസിനെ തകർത്തു കളയുമെന്നും ഇവർ പറയുന്നു.

അസമിൽ ഇന്നലെ മാത്രം 81 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതിനോടകം 2324 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.