വലിയ ആശ്വാസം: പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെ; 2123 മരണം

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 64 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ
 

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക്‌ ഒരു ലക്ഷത്തിൽ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 64 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്.

24 മണിക്കൂറിനിടെ 2123 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,51,309 ആയി. രാജ്യത്ത് ഇതിനോടകം 2,89,96,473 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

1,82,282 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 2,73,41,462 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 13,03,702 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 23.61 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു