കൊവിഡ് 19: പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി. വൈറസ് പടരുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ ഒഴിവാക്കുകയോ നിർത്തിവെക്കുകയോ ചെയ്യണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു
 
പരിപാടികൾ സംഘടിപ്പിക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സംസ്ഥാന സർക്കാരുകൾ എടുക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. ഇന്ന് ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 31 ആയി