കൊവാക്‌സിൻ കുട്ടികളിൽ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചു

ഭാരത് ബയോടെകിന്റെ കൊവാക്സിന്റെ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പട്ന എയിംസിലാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്. മെയ് 11ന് കുട്ടികളിൽ പരീക്ഷണം നൽകാനുള്ള അനുമതി ഡിസിജിഎ നൽകിയിരുന്നു. രണ്ട്
 

ഭാരത് ബയോടെകിന്റെ കൊവാക്‌സിന്റെ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പട്‌ന എയിംസിലാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്. മെയ് 11ന് കുട്ടികളിൽ പരീക്ഷണം നൽകാനുള്ള അനുമതി ഡിസിജിഎ നൽകിയിരുന്നു.

രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കാണ് അനുമതി. നിലവിൽ 18-44 വയസ്സിന് ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ രാജ്യത്ത് പുരോഗമിക്കുകയാണ്.