വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരന് കൊവിഡ് ബാധ

ഡൽഹിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 21നാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 15 വരെ ഇദ്ദേഹം ഓഫീസിൽ എത്തിയിരുന്നു. ഇതോടെ ഇയാളുമായി
 

ഡൽഹിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 21നാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 15 വരെ ഇദ്ദേഹം ഓഫീസിൽ എത്തിയിരുന്നു. ഇതോടെ ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി

ജീവനക്കാരൻ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പു വരുത്തിയതായി വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. രോഗത്തെ നേരിടാനുള്ള ശക്തിയും രോഗമുക്തിയും ആശംസിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, സുരക്ഷാ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ മന്ത്രിയെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഭവനനിർമാണ വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനെയാണ് മുലുന്ദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മന്ത്രിക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും പതിനാല് ദിവസത്തേക്ക് മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ തുടരാനാണ് തീരുമാനം. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 5218 പേർക്കാണ് കൊവിഡ് ബാധിച്ചത്. 251 പേർ മരിച്ചു