ചുവന്ന പരവതാനി, പുഷ്പവൃഷ്ടി; കൊവിഡ് മുക്തയായി തിരികെ എത്തിയ ഭാര്യക്ക് ഗംഭീര സ്വീകരണമൊരുക്കി ഭർത്താവ്

കൊവിഡ് മുക്തയായി തിരികെ എത്തിയ ഭാര്യക്ക് ഗംഭീരണ സ്വീകരണമൊരുക്കി ഭർത്താവ്. ബംഗളൂരുവിലെ തുംകൂറിലാണ് സംഭവം. റെഡ് കാർപ്പറ്റ് വിരിച്ച് പുഷ്പവൃഷ്ടി നടത്തിയാണ് നഴ്സ് കൂടിയായ ഭാര്യയെ ഭർത്താവ്
 

കൊവിഡ് മുക്തയായി തിരികെ എത്തിയ ഭാര്യക്ക് ഗംഭീരണ സ്വീകരണമൊരുക്കി ഭർത്താവ്. ബംഗളൂരുവിലെ തുംകൂറിലാണ് സംഭവം. റെഡ് കാർപ്പറ്റ് വിരിച്ച് പുഷ്പവൃഷ്ടി നടത്തിയാണ് നഴ്‌സ് കൂടിയായ ഭാര്യയെ ഭർത്താവ് സ്വീകരിച്ചത്. ഇവന്റ് മാനേജ്‌മെന്റ് മാനേജറായ രാമചന്ദ്ര റാവുവാണ് തന്റെ ഭാര്യക്ക് ഒരിക്കലും മറക്കാത്ത സ്വീകരണമൊരുക്കിയത്.

ഭാര്യ കലാവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. ഇതോടെ അയൽക്കാർ തങ്ങളോട് ശത്രുതയോടെ പെരുമാറാനും തുടങ്ങി. രോഗം ഭേദമായി തിരിച്ചുവരുമ്പോൾ ഗംഭീര സ്വീകരണമൊരുക്കി അയൽക്കാർക്ക് മറുപടി നൽകണമെന്നും രാമചന്ദ്ര റാവു തീരുമാനിച്ചു. പത്ത് ദിവസത്തിന് ശേഷമാണ് കലാവതി വീട്ടിലേക്ക് തിരിച്ചെത്തിയത്.

റെഡ് കാർപ്പറ്റ് വിരിച്ച് ഇരുവശത്ത് നിന്നും പൂക്കൾ വിതറിയാണ് കലാവതിയെ റാവു വീട്ടിലേക്ക് സ്വീകരിച്ചത്. കൊവിഡ് വാർഡിൽ മൂന്ന് മാസത്തിലേറെ ജോലി ചെയ്തതിന് പിന്നാലെയാണ് കലാവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.