മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 90,000 കടന്നു; മുംബൈയിൽ 51,100 കേസുകൾ

ഇന്ന് 2,259 പുതിയ കോവിഡ് -19 കേസുകളുമായി മഹാരാഷ്ട്രയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 90,000 കടന്നു. സംസ്ഥാന തലസ്ഥാനമായ മുംബൈയിൽ മാത്രം 51,100 കേസുകളുണ്ട്. 84,000
 

ഇന്ന് 2,259 പുതിയ കോവിഡ് -19 കേസുകളുമായി മഹാരാഷ്ട്രയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 90,000 കടന്നു. സംസ്ഥാന തലസ്ഥാനമായ മുംബൈയിൽ മാത്രം 51,100 കേസുകളുണ്ട്. 84,000 കേസുകൾ രേഖപ്പെടുത്തിയ ചൈനയെ മഹാരാഷ്ട്ര കഴിഞ്ഞയാഴ്ച മറികടന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,259 പേർ പോസിറ്റീവ് ആണെന്ന് സംസ്ഥാന സർക്കാർ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട 9,987 കേസുകളിൽ നാലിലൊന്നാണ് ഇത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത് 120 പേരാണ്, മൊത്തം മരണം 3,289 ആയി. ഇത് സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണ്. മുംബൈയിൽ മാത്രം 1,760 രോഗികൾ മരിച്ചു.