രാജ്യസഭാ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗിയായ എംഎൽഎ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി

മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പില് വോട്ട് രേഖപ്പെടുത്തി കൊവിഡ് രോഗിയായ എംഎൽഎ. ഷാജാപൂരിലെ കാലാപീൽ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരിയാണ് പിപിഇ കിറ്റ് ധരിച്ച് എല്ലാ
 

മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പില് വോട്ട് രേഖപ്പെടുത്തി കൊവിഡ് രോഗിയായ എംഎൽഎ. ഷാജാപൂരിലെ കാലാപീൽ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരിയാണ് പിപിഇ കിറ്റ് ധരിച്ച് എല്ലാ വിധ സുരക്ഷാ മുൻകരുതലുകളോടെ വോട്ട് ചെയ്യാനെത്തിയത്.

ഏറ്റവുമൊടുവിലാണ് കുനാൽ ചൗധരി വോട്ട് ചെയ്യാനെത്തിയത്. കുനാലിന്റെ വോട്ട് രേഖപ്പെടുത്തിയ എൻവലപ്പ് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. കുനാൽ വോട്ട് രേഖപ്പെടുത്തി മടങ്ങിയതിന് ശേഷം നിയമസഭാ മന്ദിരം അണുനശീകരണം നടത്തി.

മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടിംഗ് പൂർത്തിയായി. അഞ്ച് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആറ് മണിയോടെ ഫലം പ്രഖ്യാപിക്കും.