കൊവിഡിനെ നേരിടുന്നതിൽ നിങ്ങൾക്കുണ്ടായ പരാജയമാണ് രാജ്യത്തെ ഇങ്ങനെയെത്തിച്ചത്: മോദിക്ക് കത്തെഴുതി രാഹുൽ

കൊവിഡിനെ നേരിടുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. വ്യക്തമായ വാക്സിനേഷൻ പദ്ധതിയില്ലാത്തത് രാജ്യത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചതായി രാഹുൽ ചാണ്ടിക്കാട്ടി. രോഗബാധ നിയന്ത്രിക്കുന്നതിന്
 

കൊവിഡിനെ നേരിടുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. വ്യക്തമായ വാക്‌സിനേഷൻ പദ്ധതിയില്ലാത്തത് രാജ്യത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചതായി രാഹുൽ ചാണ്ടിക്കാട്ടി. രോഗബാധ നിയന്ത്രിക്കുന്നതിന് രാജ്യവ്യാപകമായ ലോക്ക് ഡൗൺ അനിവാര്യമാണെന്നും രാഹുൽ പറഞ്ഞു

കൊവിഡ് പ്രതിരോധത്തിനും വാക്‌സിനേഷനുമുള്ള വ്യക്തവും ഉചിതവുമായ പദ്ധതി കേന്ദ്രസർക്കാരിനില്ല. കൊവിഡ് രാജ്യത്ത് അതിതീവ്രമായി വ്യാപിച്ചു കൊണ്ടിരിക്കുമ്പോഴും വൈറസിനെ രാജ്യം അതിജീവിച്ചെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത് ഇന്ത്യയെ ഇന്നത്തെ സ്ഥിതിയിലേക്ക് എത്തിച്ചു. മഹാമാരി നേരിടുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ പരാജയം രാജ്യത്തെ മറ്റൊരു ലോക്ക് ഡൗണിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു.

ജനങ്ങളായിരിക്കണം ഈ സ്ഥിതിയിൽ പ്രധാനമന്ത്രിയുടെ മുൻഗണന. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ താങ്കളുടെ എല്ലാ അധികാരവും ഉപയോഗിക്കണം. രാജ്യത്തെ ജനങ്ങൾക്ക് മുഴുവനും പരാമാവധി വേഗത്തിൽ വാക്‌സിൻ നൽകണം. ദുൽബല വിഭാഗങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഭക്ഷണവും നൽകണമെന്നും രാഹുൽ പറഞ്ഞു.