രാജ്യത്ത് രണ്ടാംഘട്ട ഡ്രൈ റൺ പുരോഗമിക്കുന്നു; സംസ്ഥാനത്ത് 14 ജില്ലകളിലും

കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ഡ്രൈ റൺ രാജ്യത്ത് തുടരുന്നു. യുപി, ഹരിയാന, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റ് സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ പുരോഗമിക്കുന്നത്. ഈ
 

കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ഡ്രൈ റൺ രാജ്യത്ത് തുടരുന്നു. യുപി, ഹരിയാന, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റ് സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ പുരോഗമിക്കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നേരത്തെ പൂർത്തിയായിരുന്നു

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ തമിഴ്‌നാട്ടിൽ നേരിട്ടെത്തി ഡ്രൈ റൺ വിലയിരുത്തി. കേരളത്തിൽ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്. കോഴിക്കോട് ജില്ലയിൽ അഞ്ചിടങ്ങളിലാണ് ഡ്രൈ റൺ. ബീച്ച് ആശുപത്രി, തലക്കളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം, പുതിയാപ്പ, പെരുമണ്ണ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മിംസ് ആശുപത്രിയിലുമാണ് ഡ്രൈ റൺ

കോഴിക്കോട് ജില്ലയിൽ 32,285 പേർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക. രജിസ്‌ട്രേഷൻ നടത്തിയ ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്.