ബിജെപിയുടെ സൗജന്യ കൊവിഡ് വാക്‌സിൻ വാഗ്ദാനം; ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ബീഹാറിൽ അധികാരത്തിലെത്തിയാൽ സൗജന്യമായി കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്ദാനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച പരാതിയിലാണ് കമ്മീഷന്റെ പ്രതികരണം ബിജെപിയുടെ സൗജന്യ
 

ബീഹാറിൽ അധികാരത്തിലെത്തിയാൽ സൗജന്യമായി കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്ദാനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച പരാതിയിലാണ് കമ്മീഷന്റെ പ്രതികരണം

ബിജെപിയുടെ സൗജന്യ വാക്‌സിൻ വാഗ്ദാനം വിവേചനപരവും അധികാര ദുർവിനിയോഗവുമാണെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് സതേക് ഗോഖലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പൗരൻമാർക്കായി വിവിധ ക്ഷേമ പ്രവർത്തനങ്ങൾ സംസ്ഥാനങ്ങൾ രൂപപ്പെടുത്തണമെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. അതിനാൽ ഇത്തരമൊരു വാഗ്ദാനം തെറ്റല്ല. എന്നാൽ നിറവേറ്റാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാേ്രത ജനങ്ങൾക്ക് നൽകാൻ പാടുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി