കൊവിഷീൽഡ് വാക്‌സിന്റെ വില കുറച്ചു; സംസ്ഥാനങ്ങൾക്ക് 300 രൂപയ്ക്ക് നൽകും

കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡീന്റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് 400 രൂപയെന്ന് നേരത്തെ നിശ്ചയിച്ചത് 300 രൂപയാക്കി കുറച്ച്ു. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം
 

കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡീന്റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് 400 രൂപയെന്ന് നേരത്തെ നിശ്ചയിച്ചത് 300 രൂപയാക്കി കുറച്ച്ു. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മറ്റ് നിരക്കുകളിൽ മാറ്റമുണ്ടാകില്ല

സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് നാനൂറ് രൂപ, സ്വകാര്യ ആശുപത്രികൾക്ക് അറുന്നൂറ് രൂപ, കേന്ദ്രസർക്കാരിന് നൂറ്റമ്പത് രൂപ എന്ന നിരക്കിൽ നൽകുമെന്നായിരുന്നു നേരത്തെ സെറം അറിയിച്ചിരുന്നത്. എന്നാൽ സംസ്ഥാനങ്ങൾക്ക് നിലവിലുള്ള നിരക്കിൽ നിന്ന് 25 ശതമാനം കുറയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനമെന്നും സെറം അറിയിച്ചു