കേന്ദ്രത്തിന്റെ പശുപ്രേമം വിദ്യാഭ്യാസ തലത്തിലേക്കും; പശുവിനെ കുറിച്ച് പഠിക്കാൻ പുതിയ കോഴ്‌സ്

പശുവിനെ കുറിച്ചുള്ള വിഡ്ഡിത്ത പരാമർശങ്ങൾ ബിജെപിയുടെ നേതാക്കൾ ദിനംപ്രതി തുടരുന്ന സാഹചര്യത്തിൽ പശു പഠനത്തിനായി പുതിയ കോഴ്സ്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കാമധേനു മിഷനാണ് കോഴ്ക് അവതരിപ്പിക്കുന്നത്. പശു
 

പശുവിനെ കുറിച്ചുള്ള വിഡ്ഡിത്ത പരാമർശങ്ങൾ ബിജെപിയുടെ നേതാക്കൾ ദിനംപ്രതി തുടരുന്ന സാഹചര്യത്തിൽ പശു പഠനത്തിനായി പുതിയ കോഴ്‌സ്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കാമധേനു മിഷനാണ് കോഴ്ക് അവതരിപ്പിക്കുന്നത്. പശു കേന്ദ്രീകൃത സ്റ്റാർട്ട് അപ് മിഷൻ തുടങ്ങുന്നതിനുള്ള പരിശീലന കോഴ്‌സാണ് കാമധേനു മിഷൻ നടത്തുന്നത്.

പശുവിന്റെ ആത്മീയ വശങ്ങൾ, സാമൂഹിക പ്രസക്തി, പശുവളർത്തലിന്റെ സാമ്പത്തിക വശങ്ങൾ അടക്കം അഞ്ച് വിഭാഗങ്ങളിലായി 80 ക്ലാസുകളാകും പശു പഠനത്തിലുണ്ടാകുക. സംരഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് കോഴ്‌സ് ആരംഭിക്കുന്നത്

സ്വയംസംരഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടുമായ ചേർന്ന് പശു കേന്ദ്രീകൃത ടൂറിസം പദ്ധതിയും ആരംഭിക്കാനും പദ്ധതിയുണ്ട് പശു സ്റ്റാർട്ട് അപ് തുടങ്ങുന്നവർക്ക് ആദ്യം മുടക്കുമുതലിന്റെ 60 ശതമാനം വരെ നൽകുമെന്നും കാമധേനു കമ്മീഷൻ അറിയിച്ചു