കൊറോണയെ തടയാൻ പശു മൂത്രം കുടിച്ചയാൾ അവശനിലയിലായി; മൂത്ര പാർട്ടി നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ

കൊറോണ വൈറസിൽ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നും രോഗബാധിതരെ സുഖപ്പെടുത്തുമെന്നും അവകാശപ്പെട്ട് കൊൽക്കത്തിൽ നടന്ന ഗോമൂത്ര പരിപാടിക്കിടെ ഒരാൾ അവശനായി തളർന്നുവീണു. പശു മൂത്രം കുടിച്ചാണ് ഇയാൾ അവശനായത്.
 

കൊറോണ വൈറസിൽ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നും രോഗബാധിതരെ സുഖപ്പെടുത്തുമെന്നും അവകാശപ്പെട്ട് കൊൽക്കത്തിൽ നടന്ന ഗോമൂത്ര പരിപാടിക്കിടെ ഒരാൾ അവശനായി തളർന്നുവീണു. പശു മൂത്രം കുടിച്ചാണ് ഇയാൾ അവശനായത്. ഇതേ തുടർന്ന് പരിപാടി സംഘടിപ്പിച്ച ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു

വടക്കൻ കൊൽക്കത്തയിലെ ജോരസഖോ പ്രദേശത്താണ് ബിജെപി നേതാവ് പശുവിന്റെ മൂത്രം കുടിക്കൽ പാർട്ടി നടത്തിയത്. പശു മൂത്രം കുടിച്ച ഒരാൾക്ക് ഇതിനിടെ അവശത വരികയായിരുന്നു.

എന്നാൽ പശു മൂത്രം കുടിക്കുന്നതിനെ ന്യായീകരിച്ച് പതിവ് പോലെ ബിജെപി രംഗത്തുവന്നു. നേതാവിന്റെ അറസ്റ്റ് ന്യായീകരണമില്ലാത്തതാണ്. പശു മൂത്രം കുടിക്കുന്നത് നല്ലതാണ്. താൻ മിക്കപ്പോഴും കുടിക്കാറുണ്ടെന്ന് ബിജെപി ജനറൽ സെക്രട്ടറി സയന്തർ ബസു പറഞ്ഞു