സർക്കാർ ഓഫീസുകൾ ശുചീകരിക്കാൻ പശുമൂത്ര ഫിനോയിൽ നിർബന്ധമാക്കി മധ്യപ്രദേശ് സർക്കാർ

സർക്കാർ ഓഫീസുകൾ വൃത്തിയാക്കുന്നതിന് ഗോമൂത്ര ഫിനോയിൽ നിർബന്ധമാക്കി മധ്യപ്രദേശ് സംസ്ഥാന സർക്കാർ. പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്. രാസപദാർഥങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഫിനോയിലിന് പകരം ഗോമൂത്രത്തിൽ നിന്നുണ്ടാക്കുന്ന ഫിനോയിൽ
 

സർക്കാർ ഓഫീസുകൾ വൃത്തിയാക്കുന്നതിന് ഗോമൂത്ര ഫിനോയിൽ നിർബന്ധമാക്കി മധ്യപ്രദേശ് സംസ്ഥാന സർക്കാർ. പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്. രാസപദാർഥങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഫിനോയിലിന് പകരം ഗോമൂത്രത്തിൽ നിന്നുണ്ടാക്കുന്ന ഫിനോയിൽ ഉപയോഗിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഗോമൂത്രത്തിൽ നിന്ന് ഫിനോയിൽ ഉണ്ടാക്കുന്ന കാര്യം നവംബറിൽ ചേർന്ന പശു കാബിനറ്റിൽ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തിനും പശു വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് തീരുമാനം. പാൽ ഉത്പാദനം കുറഞ്ഞ പശുക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന രീതി ഇതോടെ കുറയുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേം സിംഗ് പട്ടേൽ പറയുന്നത്.