ഹോം › ദേശീയം

യുപിയിൽ ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; ബിജെപിയെ പിന്തുണച്ചതിന് കൊലപ്പെടുത്തിയെന്ന് കുടുംബം

By MJ Desk · 20 Nov 2024, 05:30 PM

ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ കർഹാൽ നിയോജക മണ്ഡലത്തിൽ 23കാരിയായ ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിനെതിരെ സമാജ് വാദി പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചു യുവതിയുടെ പിതാവിന്റെ പരാതിയിൽ സമാജ് വാദി പ്രവർത്തകരായ പ്രശാന്ത് യാദവ്, മോഹൻ കതാരിയ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിനാണ് മകളെ പ്രതികൾ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കൾ മൊഴി നൽകിയതായി മെയിൻപുരി ജില്ലാ പോലീസ് മേധാവി പറഞ്ഞു യുവതിയുടെ മരണത്തിൽ സമാജ് വാദി പാർട്ടിക്കെതിരെ ബിജെപി രംഗത്തുവന്നു. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിനാണ് ദളിത് യുവതിയെ കൊലപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിംഗ് ചൗധരി ആരോപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#dalit women#up

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›