ഡാനിഷിന്റെ മൃതദേഹം രാത്രിയോടെ ഡൽഹിയിൽ എത്തിക്കും; ഖബറടക്കം ജാമിയ മില്ലിയയിൽ

അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയുടെ ഭാഗമായ ഖബർസ്ഥാനിൽ ഖബറടക്കും. ജാമിയ സർവകലാശാലയാണ്
 

അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയുടെ ഭാഗമായ ഖബർസ്ഥാനിൽ ഖബറടക്കും. ജാമിയ സർവകലാശാലയാണ് ഇക്കാര്യം അറിയിച്ചത്.

മൃതദേഹം ഇന്ന് രാത്രിയോടെ കാബൂളിൽ നിന്ന് ഡൽഹിയിൽ എത്തിക്കും. ജാമിയയിലെ പൂർവ വിദ്യാർഥിയാണ് ഡാനിഷ്. ജാമിയയിൽ ഖബറടക്കണമെന്ന കുടുംബത്തിന്റെ അപേക്ഷയെ തുടർന്നാണ് നടപടി. ഡാനിഷിന്റെ പിതാവ് മുഹമ്മദ് അക്തർ സർവകലാശാലയിലെ മുൻ പ്രൊഫസറാണ്

വെള്ളിയാഴ്ചയാണ് കാണ്ഡഹാറിലെ സ്പിൻ ബോൽദാകിൽ അഫ്ഗാൻ സൈന്യവും താലിബാൻ തീവ്രവാദികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെടുന്നത്. റോയിട്ടേഴ്‌സിന്റെ മൾട്ടിമീഡിയ ചീഫായിരുന്നു പുലിറ്റ്‌സർ പുരസ്‌കാര ജേതാവ് കൂടിയായ ഡാനിഷ്‌