ഹോം › ദേശീയം

കാശ്മീരിലെ കനലൊരു തരി: അഞ്ചാം തവണയും വിജയക്കൊടി പാറിച്ച് യൂസഫ് തരിഗാമി

By MJ Desk · 08 Oct 2024, 05:20 PM

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽഗാം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമിക്ക് ജയം. കേന്ദ്രം ജമ്മു കാശ്മീരിനോട് കാണിച്ച അനീതികൾ എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു തരിഗാമിയുടെ പ്രചാരണം. സംസ്ഥാന പദവി തിരിച്ചു പിടിക്കുകയാണ് ഏറ്റവും പ്രധാനമെന്ന് തരിഗാമി പറയുന്നു തുടർച്ചയായ അഞ്ചാം തവണയാണ് കുൽഗാമിൽ തരിഗാമി ജയിക്കുന്നത്. നാല് തവണ എംഎൽഎ ആയിരുന്നപ്പോൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും തരിഗാമിക്ക് തുണയായി. നാഷണൽ കോൺഫറൻസും കോൺഗ്രസും തരിഗാമിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദേശീയ പ്രശ്‌നങ്ങൾക്കൊപ്പം കാശ്മീരിലെ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയും ആപ്പിൾ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും പ്രധാന പ്രചാരണ വിഷയമാക്കിയായിരുന്നു തരിഗാമി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വതന്ത്ര സ്ഥാനാർഥി സയർ അഹമ്മദ് റഷി, പിഡിപി സ്ഥാനാർഥി മുഹമ്മദ് അമിൻ ധർ എന്നിവരായിരുന്നു എതിരാളികൾ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#yousaf tarigami

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›