{"vars":{"id": "89527:4990"}}

പുതുവർഷത്തിൽ ഇരുട്ടടി; രാജ്യത്ത് എൽപിജി വില  കുത്തനെ കൂട്ടി; വർധിച്ചത് സിലിണ്ടറിന് 111 രൂപ
 

 

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തി. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ വില പ്രാബല്യത്തിൽ വന്നു. അതേസമയം 14 കിലോ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ അടക്കം വില വർധന പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 1580.50 രൂപയായിരുന്ന സിലിണ്ടറിന് ഇനി 1691.50 രൂപ നൽകണം. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1849.50 ആയി ഉയർന്നു

ഏറ്റവുമുയർന്ന നിരക്കും ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് സിലിണ്ടറിന്റെ വില. കൊൽക്കത്തയിൽ 1795 രൂപയും മുംബൈയിൽ 1642.50 രൂപയുമായി വില ഉയർന്നു