{"vars":{"id": "89527:4990"}}

കരൂർ ദുരന്തത്തിൽ മരണസംഖ്യ 41 ആയി ഉയർന്നു; ടിവികെയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

കരൂരിൽ തമിഴ് വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 65 വയസുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചികിത്സയിൽ കഴിഞ്ഞിരുന്ന 55 പേർ ആശുപത്രി വിട്ടു. 

നിലവിൽ 50 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂർ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്

അതേസമയം അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെയുടെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.