{"vars":{"id": "89527:4990"}}

കറൂർ തിക്കിലും തിരക്കിലും മരണം 40 ആയി ഉയർന്നു; രാജ്യത്തെ നടുക്കിയ ദുരന്തം

 

കറൂർ: നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ കറൂർ റാലിയിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 40 ആയി ഉയർന്നു. രാജ്യത്തെയാകെ ഉലച്ച ഈ കോര സംഭവത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ വർധിച്ചത്.

​തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയിയുടെ റാലിക്കിടെയാണ് ദാരുണമായ സംഭവമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.

​സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന നിരവധി പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും വർധിച്ചേക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

​റാലി സംഘടിപ്പിച്ചതിന് പിന്നിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്‌നാട് സർക്കാർ റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. റാലിയുടെ സംഘാടകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരും ടി.വി.കെ. പാർട്ടിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.