ദീപാവലി ആഘോഷങ്ങളിൽ ആധാർ കാർഡ് പരിശോധിച്ച് ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ബജ്‌റംഗ്ദൾ

ദീപാവലി ആഘോഷങ്ങളിൽ ഹിന്ദുക്കളല്ലാത്ത ഒരാളെയും പങ്കെടുപ്പിക്കരുതെന്ന് ബജ്റംഗ്ദൾ. ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദാണ്ടിയ, ഗർബ നൃത്തപരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ ആധാർ കാർഡുകൾ പരിശോധിക്കണമെന്നും ഒരു മുസ്ലിമിനെ പോലും
 

ദീപാവലി ആഘോഷങ്ങളിൽ ഹിന്ദുക്കളല്ലാത്ത ഒരാളെയും പങ്കെടുപ്പിക്കരുതെന്ന് ബജ്‌റംഗ്ദൾ. ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദാണ്ടിയ, ഗർബ നൃത്തപരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ ആധാർ കാർഡുകൾ പരിശോധിക്കണമെന്നും ഒരു മുസ്ലിമിനെ പോലും പങ്കെടുപ്പിക്കരുതെന്നുമാണ് ഹിന്ദു തീവ്ര സംഘടനയായ ബജ്‌റംഗ്ദൾ മീഡിയ കൺവീനർ എസ് കൈലാഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിപാടികളുടെ പ്രവേശന കവാടങ്ങളിൽ സമുദായക്കാരെ തിരിച്ചറിയുന്നതിനായി ആധാർ കാർഡ് പരിശോധന നിർബന്ധമാക്കണം. ഹിന്ദുക്കളല്ലാത്തവരെ പരിപാടികളുടെ സംഘാടനത്തിൽ നിയോഗിക്കുന്നത് ഒഴിവാക്കണമെന്നും കൈലാഷ് ആവശ്യപ്പെട്ടു. ദീപാവലിയോട് ഒരു ബഹുമാനവുമില്ലാതെ വരുന്നവർ സ്ത്രീകളോട് മോശമായി പെരുമാറുമെന്ന് ആരോപിച്ചാണ് ബജ്‌റംഗ് ദൾ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.