എന്നെ പോലെയുള്ളവരുടെ ഉപദേശം ദീപികക്ക് ആവശ്യമാണ്; യോഗ ട്രെയ്‌നർ രാംദേവ്

രാജ്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയിട്ട് വേണം പ്രതികരിക്കാനും തീരുമാനങ്ങളെടുക്കാനുമെന്ന് ദീപിക പദുക്കോണിനോട് സംഘ്പരിവാറിന് വേണ്ടി കൂഴലൂത്ത് നടത്തുന്ന യോഗ ട്രെയ്നർ രാംദേവ്. ജെ എൻ യു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം
 

രാജ്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയിട്ട് വേണം പ്രതികരിക്കാനും തീരുമാനങ്ങളെടുക്കാനുമെന്ന് ദീപിക പദുക്കോണിനോട് സംഘ്പരിവാറിന് വേണ്ടി കൂഴലൂത്ത് നടത്തുന്ന യോഗ ട്രെയ്‌നർ രാംദേവ്. ജെ എൻ യു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ദീപിക നേരിടുന്ന സംഘി ആക്രമണങ്ങളിൽ ഏറ്റവുമൊടുവിലത്തെയാണ് രാംദേവിന്റെ പരാമർശം

അവർക്ക് ബാബാ രാംദേവിനെ പോലെയുള്ളവരുടെ ഉപദേശങ്ങൾ ആവശ്യമുണ്ടെന്ന് ഇയാൾ സ്വയം പുകഴ്ത്തുന്നു. സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ വിഷയങ്ങൾ പഠിക്കുകയും രാജ്യത്തെ കുറിച്ച് മനസ്സിലാക്കുകയും വേണമെന്ന് രാംദേവ് ഇൻഡോറിൽ പറഞ്ഞു

നേരത്തെ ജെ എൻ യു ക്യാമ്പസിലെത്തിയതിന് പിന്നാലെ ദീപികയുടെ സിനിമ ബഹിഷ്‌കരിക്കണമെന്ന് സംഘ്പരിവാർ വലിയ തോതിൽ പ്രചാരണം നടത്തിയിരുന്നു. എന്നാൽ ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ഛപാക് കരിയർ ബെസ്റ്റ് കളക്ഷനോടെയാണ് തീയറ്ററുകളിൽ തുടരുന്നത്.