ഹോം › ദേശീയം

സവർക്കർക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്ക് ലക്‌നൗ കോടതിയുടെ സമൻസ്

By MJ Desk · 14 Dec 2024, 10:12 AM

വിഡി സവർക്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ലക്‌നൗ കോടതിയുടെ സമൻസ്. സവർക്കറെ കുറിച്ച് നടത്തിയ പരാമർശങ്ങളിലാണ് കേസ്. അഭിഭാഷകനായ നൃപേന്ദ്ര പാണഅധെയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത് കൊളോണിയൽ ഗവൺമെന്റിൽ നിന്ന് പെൻഷൻ വാങ്ങിയ ഒരു ബ്രിട്ടീഷ് സേവകനെന്നാണ് സവർക്കറെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. തന്റെ പരാമർശങ്ങളിലൂടെ രാഹുൽ ഗാന്ധി സമൂഹത്തിൽ വിദ്വേഷം പടർത്തിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു സമൂഹത്തിൽ വിദ്വേഷം പരത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയത്. ഇതോടൊപ്പം മുൻകൂട്ടി തയ്യാറാക്കിയ പത്രക്കുറിപ്പുകളും വാർത്താ സമ്മേളനത്തിൽ വിതരണം ചെയ്തു. സവർക്കറെ അപകീർത്തിപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്നതിന് തെളിവാണെന്നും പരാതിയിൽ പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rahul gandhi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›