ഹോം › ദേശീയം

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: എഎപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു

By MJ Desk · 09 Dec 2024, 03:14 PM

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇത്തവണ ജംഗ്പുരയിൽ നിന്ന് ജനവിധി തേടും. നിലവിൽ പ്രതാപ്ഗഞ്ച് എംഎൽഎയാണ് സിസോദിയ. ഈ മണ്ഡലത്തിൽ മോട്ടിവേഷണൽ സ്പീക്കറും അധ്യാപകനുമായ അവാധ് ഓജ മത്സരിക്കും 20 സ്ഥാനാർഥികളുടെ പട്ടികയാണ് എഎപി ഇന്ന് പുറത്തിറക്കിയത്. അടുത്ത വർഷമാദ്യമാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 11 പേരുള്ള ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക എഎപി കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. 70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി 39 സ്ഥാനാർഥികളെ കൂടിയാണ് എഎപിക്ക് പ്രഖ്യാപിക്കാനുള്ളത്. ജംഗ്പുര സീറ്റ് 2013 മുതൽ എഎപിയുടെ കൈകളിലാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#aap#delhi assembly election

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›