ഡൽഹി സ്‌ഫോടനക്കേസ് പ്രതികളെ വേട്ടയാടി പിടിക്കണം: കർശന നിർദേശവുമായി അമിത് ഷാ
Nov 11, 2025, 19:20 IST
ഡൽഹി സ്‌ഫോടനത്തിൽ കേന്ദ്ര ഏജൻസികൾക്ക് അമിത് ഷായുടെ കർശന നിർദേശം. പ്രതികളായവരെ വേട്ടയാടി പിടിക്കണമെന്ന് അമിത് ഷാ കർശന നിർദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗങ്ങൾ വിളിച്ചു ചേർത്തതായും അമിത് ഷാ അറിയിച്ചു
അന്വേഷണ ഏജൻസികൾക്ക് കേന്ദ്രം പരിപൂർണ സ്വാതന്ത്രം നൽകിയിട്ടുണ്ട്. ഈ പ്രവൃത്തിയിൽ ഉൾപ്പെട്ട എല്ലാവരും ഞങ്ങളുടെ ഏജൻസികളെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമിത് ഷാ എക്‌സിൽ പ്രതികരിച്ചു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി. ഡൽഹി സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിൾ അന്വേഷണ സംഘം ശേഖരിച്ചു. സ്‌ഫോടനത്തിൽ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടിരുന്നോ എന്ന് തിരിച്ചറിയുന്നതിനാണിത്