ഡൽഹി സ്‌ഫോടനം: 10 അംഗ സംഘം രൂപീകരിച്ച് എൻഐഎ, വിജയ് സാഖ്‌റെയ്ക്ക് അന്വേഷണ ചുമതല
ഡൽഹി ചെങ്കട്ടോ സ്‌ഫോടനം അന്വേഷിക്കാനായി പത്തംഗ സംഘം രൂപീകരിച്ച് എൻഐഎ. അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാഖ്‌റെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കേസ് കൈമാറിയതിന് പിന്നാലെ ജമ്മു കാശ്മീർ, ഡൽഹി പോലീസിൽ നിന്ന് രേഖകൾ എൻഐഎ ഏറ്റെടുത്തു.
അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസം ചെങ്കോട്ടയിൽ സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ല. ലാൽകില മെട്രോ സ്‌റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാൽ ഡിഎംആർസി അടച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലും പരിശോധന തുടരുകയാണ്
ഇവിടുത്തെ മസ്ജിദിലെ പുരോഹിതനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖിനെയാണ് കസ്റ്റഡിയിലെടുത്തത്. ഡോ. മുസമ്മൽ ഒളിച്ചു താമസിച്ചത് ഫരീദാബാദിലെ താഗ ഗ്രാമത്തിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഈ ഒളിത്താവളത്തിൽ നിന്ന് 2600 കിലോ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു